block
സ്വയംതൊഴിൽ സംരംഭകർക്കുള്ള വ്യവസായസെമിനാറും വിവിധ സംഭരംഭകർക്കുള്ള ധനസഹായവിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.അശോകൻ ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തും വ്യവസായ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വയംതൊഴിൽ സംരംഭകർക്കുള്ള വ്യവസായസെമിനാറും വിവിധ സംഭരംഭകർക്കുള്ള ധനസഹായ വിതരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനു അച്ചു അദ്ധ്യക്ഷയായി. സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, രാജമ്മ രാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഓമന നന്ദകുമാർ, ഷൈജ റെജി, ബേബി വർഗീസ്, കെ.സി.ജയചന്ദ്രൻ, പി.പി. ജോണി, റസീന പരീത്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജ്യോതികുമാർ, വ്യവസായ ഡെവലപ്‌മെൻറ് ഓഫീസർ ഷെമി, റിട്ടയേർഡ് ബാങ്ക് മാനേജർ എ.ബി. അനിൽ കുമാർ, സുദർശൻ തുടങ്ങിയവർ സംസാരിച്ചു.