kerala
തേവര മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനെക്കുറിച്ച് മേയർ അഡ്വ.എം. അനിൽകുമാറുമായി ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്‌ ചർച്ച നടത്തുന്നു. വി.വി. ജോഷി, ടോമി ജോസഫ്, ജോസി പി. തോമസ്, സാലി ജോൺ,സാബു നിരപ്പുകാട്ടിൽ, ജയിംസ് മാത്യു തുടങ്ങിയവർ സമീപം

കൊച്ചി: കോർപ്പറേഷന്റെ തേവര മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി സമരസമിതി രൂപീകരിച്ചു. മാസ്റ്റർപ്ലാൻ മേയർ അഡ്വ.എം. അനിൽകുമാറിന് ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് സമർപ്പിച്ചു. നേതാക്കളായ വി.വി. ജോഷി, ടോമി ജോസഫ്, ജോസി പി. തോമസ്, ധനേഷ് മാഞ്ഞൂരാൻ, സാലി ജോൺ, സാബു നിരപ്പുകാട്ടിൽ, ജയിംസ് മാത്യു, ബേബിച്ചൻ പയിനുംതറ, സിറിയക് ഐപ്പ്, സോണി ജോബ്, സി.സി. ചാണ്ടി, പി.ജി. കുഞ്ഞുമോൻ, ജോസ് കോയിത്തറ, ബിജോയ് ചെറിയാൻ, ബിൻസി ബൈജു എന്നിവർ പങ്കെടുത്തു