കൊച്ചി: ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പയെ റോം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു.

നരേന്ദ്രമോദി മാർപാപ്പാ കൂടിക്കാഴ്ച എൻ.ഡി.എ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് നിർവാഹസമിതി അംഗം കൂടിയായ പാർട്ടി സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു.