കുറുപ്പംപടി: കുറുപ്പംപടി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 2020 - 21 വർഷങ്ങളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും ആദരിക്കലും ഇന്ന് 2.30ന് വ്യാപാരഭവനിൽ വച്ച് നടത്തുന്നു.അസോസിയേഷൻ പ്രസിഡൻറ് ബേബി കിളിയായത്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിശിഷ്ട അതിഥികളായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസിൽ പോൾ,രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.പി.അജയകുമാർ തുടങ്ങിയവർ പങ്കെടുക്കുന്നു.