കൊച്ചി: കുസാറ്റ് വിദേശഭാഷാ വിഭാഗം പേഴ്‌സണൽ മാസ്റ്ററി എന്ന വിഷയത്തിൽ നവംബർ എട്ടിന് ദേശീയ വെബിനാർ സംഘടിപ്പിക്കുന്നു. വൈകിട്ട് 4.30 മുതൽ 7.30 വരെയാണ് വെബിനാർ. വ്യക്തിപരമായ കഴിവുകളെ ഫലപ്രദമായി സമന്വയിപ്പിച്ച് സംതൃപ്തിയും വിജയവും നേടുന്നതിനുള്ള വഴികൾ തുറന്നുനൽകുകയെന്നയാണ് ലക്ഷ്യം. ഗവേഷണ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും രജിസ്റ്റർ ചെയ്യാം. ഫോൺ: 6282167298,ഇമെയിൽ: defl@cusat.ac.in