കൊച്ചി: കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനീയറിംഗിലെ ഒന്നാം വർഷ ബി.ടെക് ക്ലാസുകൾ ആരംഭിച്ചു. നവാഗതർക്കായി എ.ഐ.സി.ടി.ഇയുടെ മാർഗനിർദ്ദേശമനുസരിച്ച് നടപ്പാക്കിയ രണ്ടാഴ്ച്ച നീളുന്ന ഇൻഡക്ഷൻ പ്രോഗ്രാം കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനീയറിംഗ് പ്രിൻസിപ്പാൾ ഡോ. ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, ഋഷിരാജ് സിംഗ്, യു.എൻ. പരിസ്ഥിതി വിഭാഗം ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി, ലെഫ്. കേണൽ ഹേമന്ത് രാജ്, ചലച്ചിത്ര സംഗീത സംവിധായകൻ രാഹുൽ രാജ് തുടങ്ങിയ പ്രമുഖർ വിദ്യാർത്ഥികളുമായി സംവദിക്കും.