കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയുടെ സേവനവിഭാഗമായ സഹൃദയ ഭിന്നശേഷിക്കാർക്കായി ചേരാനല്ലൂർ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ സ്പെഷ്യൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും ബോധവത്കരണ സെമിനാറും പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് ഉദ്ഘാടനം ചെയ്തു. 65 പേർ പങ്കെടുത്തു. 25 പേർക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കി. മറ്റു പഞ്ചായത്തുകളിലും ഇത്തരം ക്യാമ്പുകൾ നടത്തുമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ പറഞ്ഞു. ടി. സജിത് കുമാർ, സ്‌മിത സ്റ്റാൻലി, രമ്യ തങ്കച്ചൻ, സെലിൻ പോൾ, ജെയ്സി എന്നിവർ സംസാരിച്ചു.