പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്ത് കുഞ്ഞിത്തൈ പതിനെഴാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ ഭൂമിക ഗ്രൂപ്പിന്റെ കീഴിൽ നെൽക്കൃഷിയ്ക്കായി ഞാറുനട്ടു. നടീൽ ഉദ്ഘാടനം വടക്കേക്കര പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിവർഗ്ഗീസ് മാണിയാറ നിർവഹിച്ചു. കുഞ്ഞിത്തൈ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു, വൈസ് പ്രസിഡന്റ് ജോർജ് തച്ചിലകത്ത്, മേറ്റ് സിസിലി പിൻഹീറോ, അരുന്ധതി ബാലകൃഷ്ണൻ, പുഷ്പി ദിലീപ്, ടി.കെ. ഷിജ, മിനി സേവ്യർ, ബിന്ദു രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.