accident
പിറവം -മൂവാറ്റുപുഴ റോഡിൽ മാറാടി എസ്.എൻ. ഡി.പി ശാഖ ഓഫീസിനു മുന്നിൽ പിക്കപ്പ് വാൻ തലകുത്തി മറിഞ്ഞെ നിലയിൽ

മൂവാറ്റുപുഴ: പിക്കപ്പ് വാൻ തലകുത്തി മറിഞ്ഞു. പിറവം -മൂവാറ്റുപുഴ റോഡിൽ മാറാടി എസ്.എൻ.ഡി.പി ശാഖ ഓഫീസിനു മുന്നിൽ ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. പിറവത്തുനിന്നും മൂവാറ്റുപുഴക്ക് വരുകയായിരുന്ന പിക്കപ്പവാൻ വളവ് തിരിയുമ്പോൾ നിയന്ത്രണം വിട്ട് തലകുത്തി മറിയുകയായിരുന്നു. വണ്ടി മറിഞ്ഞെങ്കിലും ഡ്രൈവർ രക്ഷപ്പെട്ടു. ഓടികൂടിയ നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് മൂവാറ്റുപുഴ അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി ക്രയിൻ ഉപയോഗിച്ച് വണ്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.