ആലുവ: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പ്രൊജക്ടും സംസ്ഥാന സർക്കാരിന്റെ ചാരിറ്റി രജിസ്ട്രേഷനും എം.എസ്.എം.ഇ സർവീസ് രജിസ്ട്രേഷനും ട്രേഡ് മാർക്കും ലഭിച്ച ഇ നെറ്റ് ജനസേവന കേന്ദ്രം തോട്ടക്കാട്ടുകര സെന്റ് ആൻസ് ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. 300ൽപരം ഗവ. അംഗീകൃത സേവനങ്ങൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.