mannam-scb-
മന്നം സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം വിതരണവും അവാർഡുദാനവും പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മന്നം സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാര വിതരണവും എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള അവാർഡുദാനവും പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ടി.എ. ബഷീറിന്റെ അദ്ധ്യക്ഷത വഹിച്ചു. പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജിയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായ ആശാവർക്കർമാരെ ആദരിക്കൽ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാറും നിർവഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കമല സദാനന്ദൻ, പറവർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി. അജിത്ത്കുമാർ, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു, പഞ്ചായത്ത് മെമ്പർമാരായ സുനിത ബാലൻ, എസ്. പ്രശാന്ത്, സുമയ്യ, ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ.കെ. സുനിൽ ദത്ത്, വി.വി. സജീവ്, പി.കെ. ശേഖരൻ, സി.ജി. മുകുന്ദൻ , എ.എസ്. സന്തോഷ്, സി.പി. ഷാജി, മിനി ശിവൻ, തിലോത്തമ ശിവൻ, ടി.വി. ലുസീന, ദിവ്യനാഥ്, ബാങ്ക് സെക്രട്ടറി എം.എൻ. കുമുദ എന്നിവർ പങ്കെടുത്തു.