മൂവാറ്റുപുഴ: ദീർഘകാലം സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന കെ. മുരളിയുടെ 21-ാം ചരമവാർഷിക ദിനാചരണം മൂവാറ്റുപുഴയിൽ നടന്നു. സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എൻ.അരുൺ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി.എം.ഹാരീസ്, ജില്ല കമ്മിറ്റിഅംഗം പി.കെ. ബാബുരാജ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ.കെ.സുരേഷ്, പോൾ പൂമറ്റം, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം.വി.സുഭാഷ്, ഷാജി അലിയാർ, പി.വി.ജോയി എന്നിവർ സംസാരിച്ചു.