ആലുവ: വിദ്യാഭാരതി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ എടത്തല പഞ്ചായത്തിലെ സ്കൂളുകൾക്ക് നൽകുന്ന സാനിറ്റൈസർ ഡിസ്‌പെൻസർ സ്റ്റാൻഡ് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ നിർവഹിച്ചു. എം.എ. അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. എൻ.എ. മുഹമ്മദ് കുട്ടി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആബിദ ഷെരീഫ്, സുമയ്യ സത്താർ, അഫ്‌സൽ കുഞ്ഞുമോൻ, ഹസീന ഹംസ, കെ.കെ. അബ്ദുറസാഖ്, എ.വി. റെജി, ഹെഡ്മിസ്ട്രസ് കെ.പി. ജിജിമോൾ എന്നിവർ പ്രസംഗിച്ചു. കീഴ്മാട് പഞ്ചായത്തിലെ സ്കൂളുകൾക്കും സാനിറ്റൈസർ ഡിസ്‌പെൻസർ സ്റ്റാൻഡ് വിതരണം ചെയ്തു.