ആലുവ: കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ റൂറൽ ജില്ലയിൽ 48 സ്ഥലത്ത് ഒൗദ്യോഗിക പക്ഷത്തിന് എതിരില്ല. ആകെ 61 സീറ്റുകളിലേക്കാണ് മത്സരം. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, ജില്ലാ പ്രസിഡന്റ് ടി.ടി. ജയകുമാർ, സെക്രട്ടറി എം.എം. അജിത് കുമാർ, ട്രഷറർ പി.സി. സൂരജ് തുടങ്ങിയവർക്കും എതിരില്ല. ഇന്നാണ് നാമനിർദേശ പത്രികകളുടെ സൂഷ്മ പരിശോധന. നവംബർ രണ്ടാനിണ് തിരഞ്ഞെടുപ്പ്.