ആലുവ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സി.എം.പി ആലുവ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹം ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.ആർ. തോമസ് ഉപവാസമനുഷ്ടിച്ചു. പ്രസിഡന്റ് കെ.പി.കൃഷ്ണൻകുട്ടി, ജേക്കബ് വെളുത്താൻ, സി.വി. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.