തിരുമാറാടി: മണ്ണത്തൂർ ഓലിപാട് വള്ളിക്കാട് മലയിൽ മോളേൽ സജീവന്റെ പറമ്പിൽ നിന്നും മലമ്പാമ്പിനെ പിടികൂടി.പറമ്പിൽ പണി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് പാമ്പിനെ കണ്ടത്.തുടർന്ന് ഗ്രാമ പഞ്ചായത്തംഗം സുനി ജോൺസൺ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന്റെ പാമ്പുപിടിത്ത വിദഗ്ദനായ ഷാജി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി.