cds
ജെണ്ടർ റിസോഴ്‌സ് സെന്റർ വാരാഘോഷവുമായി ബന്ധപെട്ട് നെടുമ്പാശേരി സി.ഡി.എസിൽ സംഘടിപ്പിച്ച സാമൂഹ്യമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് മേള ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് സി.ഡി.എസ് സംഘടിപ്പിച്ച ജെണ്ടർ റിസോഴ്‌സ് സെന്റർ വാരാഘോഷത്തിന്റെ ഭാഗമായുള്ള സാമൂഹ്യമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ഷീല ബഹനാൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ദിലീപ് കപ്പ്രശ്ശേരി അഗ്രിന്യൂട്രി ഗാർഡൻ ഉദ്ഘാടനം ചെയ്തു. എൽസി വർഗീസ്, ലീന അച്ചു എന്നിവരെ ബ്ലോക്ക് മെമ്പർ ആനി കുഞ്ഞുമോൻ ആദരിച്ചു. ജെസ്സി ജോർജ്, പി.എസ്. സുനിൽ, പി.വി. ജെസ്സി, പി.പി. മിനി, ഡെയ്‌സി പോളി തുടങ്ങിയവർ പ്രസംഗിച്ചു.