kklm
പെരുമ്പടവത്ത് സി.പി.ഐ ഇലഞ്ഞി ലോക്കൽ കമ്മിറ്റിയുടെ നെൽക്കൃഷി ഞാറുനടീൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: സി.പി.ഐ ഇലഞ്ഞി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാം വർഷവും നെൽക്കൃഷി ആരംഭിച്ചു. 2017 ൽ ഞവര നെൽക്കൃഷി ആരംഭിച്ചാണ് ഇലഞ്ഞി ലോക്കൽ കമ്മിറ്റി നെൽക്കൃഷിക്ക് തുടക്കമിട്ടത്. കഴിഞ്ഞ അഞ്ച് വർഷമായി ലാഭകരമായി നെൽക്കൃഷി നടത്തുന്നതിനും തരിശ് പാടശേഖരങ്ങളിൽ നെൽക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ടന്ന് ലോക്കൽ സെക്രട്ടറി പി.എം.വാസു പറഞ്ഞു. മുത്തോലപുരം മരങ്ങാട് പാടശേഖരത്തിലാണ് ഈ വർഷം കൃഷി ആരംഭിച്ചിട്ടുള്ളത്. എട്ട് ഏക്കർ സ്ഥലത്ത് ഐ അർ അഞ്ച് നെല്ലിന്റെ ഞാറു നടീൽ നടന്നു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മാജി സന്തോഷ് ഞാറു നടീൽ ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ സെക്രട്ടറി പി.എം. വാസു അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ അസി.സെക്രട്ടറി സൈജു പീറ്റർ , ലോക്കൽ കമ്മിറ്റിയംഗം ടി.പി. പ്ര സാദ്,കൃഷി ഒാഫീസർ ഗായത്രി എം.എൻ, കൃഷി അസിസ്റ്റന്റ് സാജു മാത്യു,ഗ്രീൻ ആർമി ഫെസിലിറ്റേറ്റർ മാത്യു വടക്കേൽ കർഷക പ്രതിനിധി മോനു വർഗീസ് എന്നിവർ സംസാരിച്ചു.