ആലുവ: ഇന്ധനവില വർദ്ധനവിനെതിരെ എഡ്രാക്ക് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന അടപ്പ് കൂട്ടൽ സമരം ഇന്ന് വൈകിട്ട് 4.30ന് ചുണങ്ങംവേലി കവലയിൽ നടക്കും. കീഴ്മാട്- എടത്തല പഞ്ചായത്തുകളിലെ റസിഡൻസ് അസോസിയേഷനുകൾ പരിപാടിയിൽ പങ്കെടുക്കും. എഡ്രാക്ക് ആലുവ താലൂക്ക് പ്രസിഡന്റ് കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. താലൂക്ക് സെക്രട്ടറി മാധവൻകുട്ടി നായർ, കെരിം കല്ലുങ്കൽ, അഡ്വ. കെ.എ. ആന്റണി, ദേവസി, അബ്ദു എന്നിവർ സംസാരിക്കും.