കൂത്താട്ടുകുളം: ഗവ.യു.പി സ്കൂളിലെ നിയമനത്തിലും ആശ വർക്കർമാരുടെ നിയമനത്തിലും സർക്കാർ ഉത്തരവുകൾ മറച്ച് വച്ച് തന്നിഷ്ട പ്രകാരം ഇന്റർവ്യൂ ബോർഡ് രൂപീകരിച്ച് ഇഷ്ടക്കാരെ തിരികെ കയറ്റി എൽ.ഡി.എഫ് നടത്തുന്ന അഴിമതിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. യോഗത്തിൽ കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, പി.സി.ഭാസ്ക്കരൻ,ബോബൻ വർഗീസ്,സി.എ.തങ്കച്ചൻ സിബി കൊട്ടാരം, ബേബി കീരാംതടം,റോയിഇരട്ടയാനി,മരിയ ഗൊരേത്തി,സാറ.ടി.എസ്, ലിസി ജോസ് എന്നിവർ സംസാരിച്ചു.