murukan
ഔദ്യോഗിക സന്ദർശനത്തിനായി ലക്ഷദ്വീപിൽ എത്തിയ കേന്ദ്ര സഹ മന്ത്രി ഡോ,.എൽ.മുരുകൻ

കൊച്ചി: ലക്ഷദ്വീപ് നിവാസികളെ, പ്രത്യേകിച്ച് സ്ത്രീകളെയും മത്സ്യത്തൊഴിലാളികളെയും, ശാക്തീകരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ. മൂന്ന് ദിവസത്തെ ലക്ഷദ്വീപ് സന്ദർശത്തിനായി ഇന്നലെ അഗത്തിയിൽ എത്തിയതായിരുന്നു അദ്ദേഹം. ദ്വീപിലെ വനിതാ സ്വയം സഹായ സംഘങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തി. അഗത്തി സന്ദർശനത്തിനു ശേഷം കവരത്തിയിലെത്തിയ മന്ത്രി ദ്വീപിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.