കൊച്ചി: എക്‌സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരിവർജനമിഷന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6 ന് ജില്ലയിലെ 14 കേന്ദ്രങ്ങളിൽ ലഹരിക്കെതിരെ വിമുക്തിദീപം തെളിക്കും. രാഷ്ട്രപിതാവിന്റെ 152 -ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമുയർത്തി 152 ദീപങ്ങളായിരിക്കും ഓരോയിടത്തും തെളിക്കുക. കളമശേരി ജംഗ്ഷനിൽ വ്യവസായവകുപ്പ് മന്ത്രി പി.രാജീവ്, പറവൂർ കവലയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എറണാകുളത്ത് ചാത്യാത്ത് ചർച്ചിന് മുന്നിൽ ടി.ജെ. വിനോദ് എം.എൽ.എ, തൃപൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിൽ കെ. ബാബു എം.എൽ.എ, പാലാരിവട്ടം ജംഗ്ഷനിൽ പി.ടി. തോമസ് എം.എൽ.എ, കൊച്ചിയിൽ കെ.ജെ. മാക്‌സി എം.എൽ.എ, നായരമ്പലത്ത് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, ആലുവ ഗാന്ധി സ്‌ക്വയറിൽ അൻവർ സാദത്ത് എം.എൽ.എ, അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ റോജി.എം.ജോൺ എം.എൽ.എ, കരിമുഗൾ ഗാന്ധി സ്‌ക്വയറിൽ പി.വി. ശ്രീനിജിൻ എം.എൽ.എ, പെരുമ്പാവൂർ ഗാന്ധി സ്‌ക്വയറിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, കോതമംഗലം ഗാന്ധി സ്‌ക്വയറിൽ ആന്റണി ജോൺ എം.എൽ.എ, മൂവാറ്റുപുഴ ഗാന്ധി സ്‌ക്വയറിൽ മാത്യു കുഴൽനാടൻ എം.എൽ.എ, പിറവം ടൗണിൽ അനുപ് ജേക്കബ് എം.എൽ.എ എന്നിവർ ദീപം തെളിക്കൽ ഉദ്ഘാടനം ചെയ്യും. ഗാന്ധിജയന്തിയുടെ ഭാഗമായി ഒക്ടോബർ 2 മുതൽ വിവിധ പരിപാടികളാണ് വിമുക്തിമിഷൻ നടത്തി വരുന്നത്. വിവിധ സാമൂഹ്യസാംസ്‌കാരികസന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.