ckp
തേവര മാർക്കറ്റിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ

കൊച്ചി: ജനജീവന് ഭീഷണിയായ തേവര പഴയ മാർക്കറ്റ് കെട്ടിടം അടിയന്തരമായി പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. അഴിമതി വിരുദ്ധ ജനകീയസമിതി ദേശീയസെക്രട്ടറി എൻ.എസ്. ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ജോൺ കോയിത്തറ, രാംകുമാർ, ജെയിംസ് മാത്യു , മുഹമ്മദ് കമറാൻ, ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡന്റ് പി. ജി. മനോജ്, ടൈറ്റസ് കൂടാരപ്പിള്ളി,റഷീദ് അബൂബക്കർ എന്നിവർ സംസാരിച്ചു. സമിതി ഭാരവാഹികൾ മേയർ എം. അനിൽകുമാറിന് നിവേദനം സമർപ്പിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.