വൈപ്പിൻ: എടവനക്കാട് എച്ച്.ഐ.എസ്.എസിന് മുന്നിലെ ഹമ്പിൽ ഇരുചക്ര വാഹനങ്ങളുടെ അപകടങ്ങൾ നിത്യസംഭവമായി മാറുന്നു. ഹമ്പുണ്ടെന്ന് അറിയാതെ വരുന്ന ഇരുചക്രവാഹനയാത്രക്കാരാണ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുന്നത്. ഹമ്പന്മേൽ യാതൊരുവിധ മാർക്കിംഗോ റിഫ്‌ളക്ടറോ മുന്നറിയിപ്പ് നൽകുന്ന സൈൻബോർഡോ സ്ഥാപിച്ചിട്ടില്ല.ഗോശ്രീ പാലം, മാല്യങ്കര പാലം വഴി വടക്കൻ ജില്ലകളിൽനിന്ന് എറണാകുളത്തേക്കുള്ള എളുപ്പമാർഗമായി ഒട്ടേറെ വാഹനങ്ങൾ ആശ്രയിക്കുന്നത് വൈപ്പിൻ പള്ളിപ്പുറം സംസ്ഥാന പാതയെയാണ്. ഈ പാതയിലാണ് ഹമ്പ് കെണിയൊരുക്കുന്നത്.