ഫോർട്ടുകൊച്ചി: കവർച്ച, പിടിച്ചുപറി കേസിൽ 2 പേരെ ഫോർട്ട് കൊച്ചി പൊലീസ് അറസ്റ്റുചെയ്തു. മട്ടാഞ്ചേരി സ്വദേശി അനിൽകുമാർ തമ്പി (42), കാട്ടിപ്പറമ്പ് സ്വദേശി റോജൻ പോൾ (41) എന്നിവരെയാണ് സി.ഐ. മനുരാജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.