കൊച്ചി: അനധികൃത സെറ്റ് ലോട്ടറി വില്പന സംബന്ധിച്ച രഹസ്യ വിവരത്തെ തുടർന്ന് ലോട്ടറി വകുപ്പ് പെരുമ്പാവൂരിൽ മിന്നൽ പരിശോധന നടത്തി. ലോട്ടറി കണ്ടെത്താനായില്ലെങ്കിലും ഇത്തരം വില്പന ജില്ലയിൽ തകൃതിയായി നടക്കുന്നുണ്ടെന്ന് ലോട്ടറി വകുപ്പ് അധികൃതർ പറഞ്ഞു.
12 ടിക്കറ്റിലധികം ഒരാൾ സെറ്റായി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളാണ് ഇക്കാര്യത്തിൽ മുന്നിൽ. പരിചയക്കാർക്കേ സെറ്റ് ടിക്കറ്റുകൾ ലഭിക്കൂ. ഇത്തരം ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചാൽ നികുതി നൽകേണ്ട. തുക വലുതായാലും 10,000 രൂപയിൽ താഴെയുള്ള പല ടിക്കറ്റുകളായിരിക്കുമെന്നതാണ് കാരണം.
സെറ്റ് ലോട്ടറി കണ്ടെത്തിയാൽ ഏജൻസി റദ്ദ് ചെയ്യുന്നതടക്കമുള്ള ശിക്ഷാ നടപടികളുണ്ടാകും. പൊതുജനങ്ങൾക്കും വിവരം നൽകാം. ടോൾ ഫ്രീ നമ്പർ: 18004258474, www.statelottery.kerala.gov.in
ആർ. അനിൽകുമാർ,
ജില്ലാ ലോട്ടറി ഒഫീസർ,
എറണാകുളം