കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്രസർക്കാർ നയം രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ലോക് താന്ത്രിക് യുവ ജനതാദൾ ജില്ല പ്രസിഡന്റ് ജയ്‌സൺ പാനികുളങ്ങര പറഞ്ഞു. എയർ ഇൻഡ്യ എറണാകുളം മേഖല ഓഫീസിലേക്ക് ലോക് താന്ത്രിക് യുവ ജനതാദൾ നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, എം.വി. ശ്യാം, എ. ജയേഷ്, അജി ഫ്രാൻസിസ്, ഗിരീഷ് ഇലഞ്ഞിമേൽ തുടങ്ങിയവർ സംസാരിച്ചു.