വൈപ്പിൻ: ഞാറക്കൽ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജെൻഡർ റിസോർസ് സെന്ററിന്റെ വാരാഘോഷവും സാമൂഹ്യ മേളയുടെ ഉദ്ഘാടനവും ഞാറക്കൽ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് നിർവഹിച്ചു . സി.ഡി.എസ് ചെയർ പേഴ്‌സൺ ഷീജ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി രാജു, കെ.വി.നൈസി, സിന്ധു രാജീവ് എന്നിവർ സംസാരിച്ചു. ജെൻഡർ യൂത്ത് മൂവ്‌മെന്റ് ക്ലബ്ബുകളുടെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ രാജി ജിഗോഷ്, കുടുംബശ്രീ ഫണ്ടായ സി.ഇ.എഫിന്റെ ചെക്ക് വിതരണം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ വാളൂരാൻ, കുടുംബശ്രീ അംഗങ്ങളുടെ ഇൻഷ്വറൻസിന്റെ ചെക്ക് വിതരണം വാർഡ് മെമ്പർ സോഫിയ വർഗീസ് എന്നിവർ നിർവഹിച്ചു . ജെൻഡർ ആശയങ്ങളും കാഴ്ചപ്പാടും എന്ന വിഷയത്തെ കുറിച്ച് ദിമിത്രോവ് ക്ളാസെടുത്തു.