പറവൂർ: വടക്കേക്കര മുറവൻതുരുത്ത് ശ്രീനാഗയക്ഷിയമ്മൻകാവിൽ മഹോത്സവം ഇന്ന് സമാപിക്കും. മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രം തന്ത്രി ഡോ.കാരുമാത്ര വിജയൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ ഏകാദശ രുദ്രകലശാഭിഷേകം നടന്നു. ഇന്ന് രാവിലെ എട്ടിന് പഞ്ചവിംശതി കലശാഭിഷേകം, വിശേഷാൽ ആയില്യംപൂജ, വൈകിട്ട് ഏഴരക്ക് സർപ്പബലി, പുള്ളുവൻപാട്ട്, സർപ്പബലിദർശനം, തിരിസമർപ്പണം, മംഗളാരതിക്കുശേഷം പ്രസാദവിതരണത്തോടെ മഹോത്സവം സമാപിക്കും.