തൃക്കാക്കര: കാക്കനാട്ട് മയക്കുമരുന്നുമായി കൊല്ലം സ്വദേശി ബ്രില്യൻ ജി മാത്യുവിനെ (28) പൊലീസ് അറസ്റ്റുചെയ്തു. കാക്കനാട് മില്ലുംപടി ജംഗ്ഷനിലുളള ഫ്ളാറ്റിൽനിന്നാണ് അറസ്റ്റുചെയ്തത്. ഏഴുഗ്രാം എം.ഡി.എം.എയും 85 ഗ്രാം ഹാഷിഷ് ഓയിലും മയക്ക് മരുന്ന് പാക്കറ്റിലാക്കി വിൽക്കാൻ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളും പൊലീസ് പിടിച്ചെടുത്തു. തൃക്കാക്കര അസി. കമ്മീഷണർ പി.വി. ബേബിയുടെ നിർദേശത്തെത്തുടർന്ന് തൃക്കാക്കര സി.ഐ ആർ. ഷാബു, എസ്.ഐ വിഷ്ണു, എ.എസ്.ഐ ജയകുമാർ, സി.പി.ഒമാരായ സോണി, അജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.