മട്ടാഞ്ചേരി: ടൗൺഹാൾ റോഡിലെ കൂൾബാർ തകർത്ത് ഉടമയെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റുചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ മനോജ് (34), ടോണി മാത്യു (27), ഹാഷിം (35) എന്നിവരെ എസ്.ഐ എം.എം.വിൻസെന്റിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.