varghese

നെടുമ്പാശേരി: കൊരട്ടി ചിറങ്ങരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അകപ്പറമ്പ് മേയ്ക്കാവ് കിടങ്ങേത്ത് ജോണിന്റെ മകൻ കെ.ജെ. വർഗീസ് (58) മരിച്ചു. എയർപോർട്ട് ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറാണ്. സംസ്‌കാരം ഇന്ന് രാവിലെ 10ന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: സഞ്ചു, ബേസിൽ. മരുമകൻ: ബിജോ.