കൊച്ചി: ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം റിന്യൂവൽ സെന്ററിൽ നടന്ന ഖാദി ഗ്രാമ വ്യവസായങ്ങളും വളർച്ചയും കരുതലും ദ്വിദിന ശില്പശാല സമാപിച്ചു. മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 150 പ്രവർത്തകർ ചർച്ചചെയ്ത് സ്വരൂപിച്ച റിപ്പോർട്ട് ബോർഡ് ചെയർമാനും മന്ത്രിയുമായ പി.രാജീവിനും ഖാദി ബോർഡ് സെക്രട്ടറിക്കും പിന്നീട് കൈമാറും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, മുൻമന്ത്രി സി .രവീന്ദ്രനാഥ് , ജനറൽ സെക്രട്ടറി ടി. ബൈജു എന്നിവർ സംസാരിച്ചു.