പെരുമ്പാവൂർ: സി.പി.എം പെരുമ്പാവൂർ ഏരിയ സമ്മേളനം നവംബർ 1, 2 തീയതികളിൽ സീമ ഓഡിറ്റോറിയത്തിൽ (പി.എസ്.കരിംനഗർ ) നടക്കും. കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈൻ ഉദ്ഘാടനം ചെയ്യും. സി.എം .ദിനേശ് മണി , കെ.ചന്ദ്രൻ പിള്ള, ടി.കെ.മോഹനൻ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ആദ്യ കാല പ്രവർത്തകരുടേയും രക്തസാക്ഷികളുടേയും ഫോട്ടോകൾ ആലേഖനം ചെയ്ത സ്മൃതി മണ്ഡപങ്ങൾ, അലങ്കാരങ്ങൾ, ബോർഡുകൾ എന്നിവ ഒരുങ്ങി. സമ്മേളനത്തോടനുബന്ധിച്ച് ഓൺലൈൻ പ്രഭാഷണങ്ങൾ നടത്തി. അരാഷ്ട്രീയവത്കരിക്കപ്പെടുന്ന യുവജന സമൂഹം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് , മാധ്യമങ്ങളുടെ രാഷ്ട്രീയം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ്, സ്ത്രി സുരക്ഷ - നേരിടുന്നല്ലുവിളികൾ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ.സി.എസ്.സുജാത, കേരളത്തിലെ കാർഷിക പ്രശ്നങ്ങളും ഭക്ഷ്യ പ്രതിസന്ധിയും കില ഫാക്കൽറ്റി പ്രൊഫ.എൻ.രമാകാന്തൻ എന്നിവർ പ്രഭാഷണം നടത്തി. വയലാർ അനുസ്മരണ പ്രഭാഷണം വയലാർ ശരത്ചചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഏരിയ സെക്രട്ടറി പി.ആർ.മുരളിധരൻ അറിയിച്ചു.