കളമശേരി: ഏലൂർ നഗരസഭയിലെ സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷൻ രജിസ്‌ട്രേഷൻ ഇന്ന് രാവിലെ 8.30മുതൽ 1 മണിവരെ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സിൽ നടക്കും. വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഇലക്ട്രീഷ്യൻ, പ്ലബർ, എ.സി മെക്കാനിക്ക്, മരപ്പണിക്കാർ, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്, കാറ്ററിംഗ് തൊഴിലാളികൾ, സിവിൽ ഡ്രാഫ്റ്റ്‌സ്‌മാൻ, കമ്പ്യൂട്ടർ സർവീസ്‌ചെയ്യുന്നവർ, തെങ്ങുകയറ്റ തൊഴിലാളികൾ തുടങ്ങി 42 തൊഴിൽ മേഖലയിലുള്ളവർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം.അപേക്ഷ, ആധാർ കാർഡ് കോപ്പി, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കോപ്പി (അല്ലെങ്കിൽ വാർഡ് മെമ്പർ നൽകുന്ന സാക്ഷ്യപത്രം) എന്നിവ വേണമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.