കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് ഇളം ബകപ്പിള്ളി കണിച്ചുപറമ്പ് കോളനിയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ മണ്ണിടിഞ്ഞ പ്രദേശങ്ങൾ മൈനിംഗ് ജിയോളജി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ദുരന്തനിവാരണ ജില്ല തല കമ്മിറ്റിയുമായി ബന്ധപ്പെട്ട് 15 വർഷം മുൻപ് മണ്ണെടുത്ത പ്രദേശമായതുകൊണ്ട് ഭാവികാര്യങ്ങൾ ആലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മൈനിംഗ് ജിയോളജി ഉദ്യോഗസ്ഥർ പറഞ്ഞു. മണ്ണിടിഞ്ഞ പ്രദേശം കെട്ടി സംരക്ഷിക്കുവാൻ പറ്റുമോയെന്നും രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ച് സ്ഥലം ഒരുക്കുവാൻ നടപടികൾ സ്വീകരിക്കാൻ പറ്റുമോ എന്ന് ശ്രമിക്കാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മൈനിംഗ് ജിയോളജി ജില്ല ഓഫീസർ മഞ്ജു , പഞ്ചായത്ത് പ്രസിഡൻറ് പി.പി.അവറാച്ചൻ, ജോസ് .എ.പോൾ, കെ.ജെ. മാത്യു, രജിത ജയ്മോൻ, ജോഷി തോമസ്, പി.കെ. ശിവദാസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.