നെടുമ്പാശേരി: എല്ലാ പ്രദേശങ്ങളിലും യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ച് പഴയശക്തിയും പ്രതാപവും കോൺഗ്രസ് തിരിച്ചുപടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. നെടുമ്പാശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്ന കെ.എം. നാരായണപിള്ളയുടെ 17 -ാം ചരമവാർഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്ന.അദ്ദേഹം. വിദ്യാഭ്യാസ അവാർഡ് അൻവർ സാദത്ത് എം എൽഎ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.
എം.എ. ചന്ദ്രശേഖരൻ, എം.ജെ. ജോമി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, പി.വൈ. വർഗീസ്, ഷൈനി ജോർജ്, പി.വി. കുഞ്ഞ്, പി.ബി. സുനീർ, കെ.എസ്. ബിനീഷ്, പി.എച്ച്. അസ്ലം, ദിലീപ് കപ്രശേരി, ബിജി സുരേഷ്, ശോശാമ്മ തോമസ്, ബിൻസിപോൾ, പി.വൈ. എൽദോ, പി.ജെ. ജോയി, പി.ഡി. രാജൻ, രമണി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.