മൂവാറ്റുപുഴ: കേരള പിറവി ദിനത്തിൽ സീതി സാഹിബ് രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവകേരള സൃഷ്ടിയും മുസ്ലിം ലീഗും എന്ന വിഷയത്തിൽ സെമിനാർ നടത്തും. കോതമംഗലം മർഹൂം കെ.പി.മക്കാർ സാഹിബ് സ്മാരക ഹാളിൽ ഉച്ചക്ക് 2 മണിക്ക് നടക്കുന്ന സെമിനാറിൽ പി.ആർ.ഡി മുൻ ഡയറക്ടർ പി.എ.റഷീദ് വിഷയമവതരിപ്പിക്കും.ഡീൻ കുര്യാക്കോസ് എം.പി.മുഖ്യാതിഥിയാകും. മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗങ്ങൾ, നിയോജക മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ്, ജനറൽ സെക്രട്ടറി പാറക്കാട്ട് ഹംസ, പഠന കേന്ദ്രം ഡയറക്ടർ പി.കെ.ജലീൽ എന്നിവർ അറിയിച്ചു.