കോലഞ്ചേരി: തിരുവാണിയൂർ വില്ലേജ് ഓഫീസ് വെണ്ണിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ സി.പി.ഐ പ്രതിഷേധം ശക്തമാക്കുന്നു. നിലവിൽ മറ്റു പ്രധാന ഓഫീസുകളെല്ലാം തന്നെ തിരുവാണിയൂരിലാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, വില്ലേജ് എക്സ്​റ്റൻഷൻ ഓഫീസ്, വൈദ്യുതി ഓഫീസ്, പ്രാഥമിക ആരോഗ്യകേന്ദ്രം എല്ലാം തിരുവണിയൂരിൽ ആണുള്ളത്. നിലവിൽ വില്ലേജ് ഓഫീസ് മാ​റ്റുന്നതിനു വേണ്ടി കണ്ടെത്തിയിരിക്കുന്ന സ്ഥലം പുറമ്പോക്കാണെന്ന് സി.പി.ഐ നേതാക്കൾ പറയുന്നു. ജനവസ കേന്ദ്രത്തിൽ നിന്നും വില്ലേജ്ഓഫീസ് മാ​റ്റുന്നത് നിർത്തി വക്കണമെന്നാവശ്യപ്പെട്ടു വകുപ്പ് മന്ത്രിക്കു പരാതി നൽകുമെന്നും നടപടിക്കെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിമെന്നും സി.പി.ഐ തിരുവാണിയൂർ ലോക്കൽ സെക്രട്ടറി ധനൻ കെ.ചെട്ടിയാൻചേരി അറിയിച്ചു.