m-g-a-s
മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഗാർഡിയൻ എയ്ഞ്ചൽ സ്കൂളിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറുന്നു

കളമശേരി: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിലെ അക്ഷരസേനയുടെ നേതൃത്വത്തിൽ മഞ്ഞുമ്മൽ ഗാർഡിയൻ ഏയ്ഞ്ചൽസ് സ്കൂളിന് സാനിറ്റൈസർ സ്റ്റാൻഡ്, സാനിറ്റൈസർ, മാസ്ക് എന്നിവ വായനശാല പ്രസിഡന്റ് ഡി. ഗോപിനാഥൻ നായർ ഹെഡ്മാസ്റ്റർ കെ.എൽ. പ്ലാസിഡിന് കൈമാറി. വായനശാല സെക്രട്ടറി കെ.എച്ച്. സുരേഷ്, വയോജനവേദി പ്രസിഡന്റ് പി.ജെ. സെബാസ്റ്റ്യൻ, കമ്മിറ്റി അംഗങ്ങൾ, വായനശാല അംഗങ്ങൾ, ലൈബ്രേറിയൻ, പി.ടി.എ പ്രസിഡന്റ്, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.