cpm
സി.പി.എം കോലഞ്ചേരി ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗവും വ്യവസായ മന്ത്രിയുമായ പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: സി.പി.എം കോലഞ്ചേരി ഏരിയ സമ്മേളനം കെ.വി. കുട്ടപ്പൻ (വടുവുകോട് കമ്മ്യൂണി​റ്റി ഹാൾ) നഗറിൽ തുടങ്ങി. ഏരിയാ കമ്മി​റ്റിയംഗം എം.പി. വർഗീസ് സമ്മേളനത്തിന് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായ പി.രാജീവ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ വി.കെ.അയ്യപ്പൻ സ്വാഗതം പറഞ്ഞു. അഡ്വ. കെ എസ് അരുൺകുമാർ രക്തസാക്ഷി പ്രമേയവും എം.എൻ.മോഹനൻ അനുശോചന പ്രമേയവും ഏരിയാ സെക്രട്ടറി സി.കെ.വർഗീസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മി​റ്റിയംഗം സി.എം.ദിനേശ്മണി, ജില്ലാ സെക്രട്ടേറിയ​റ്റംഗം പി.ആർ.മുരളീധരൻ, ജില്ലാ കമ്മി​റ്റിയംഗങ്ങളായ സി.ബി. ദേവദർശനർ, കെ.വി.ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.10 ലോക്കൽ കമ്മി​റ്റികളിൽ നിന്നായി 125 പ്രതിനിധികളും 19 ഏരിയാ കമ്മി​റ്റിയംഗങ്ങളും പങ്കെടുക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും.