board
കഴിഞ്ഞദിവസം അപകടമുണ്ടായ കടയിരുപ്പ് കമ്മ്യൂണി​റ്റി ഹാളിനു സമീപമുള്ള വളവിൽ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡ്

കോലഞ്ചേരി: കോലഞ്ചേരി - പട്ടിമ​റ്റം റോഡിൽ അപകട സാദ്ധ്യത ഉയർത്തുന്ന വളവുകളിൽ സുരക്ഷാ മുൻ കരുതലുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളിൽ വന്ന മാദ്ധ്യമ വാർത്തകൾ ഫലം കണ്ടു. കോലഞ്ചേരി മുതൽ പട്ടിമ​റ്റം വരെയുള്ള അപകടവളവുകളിൽ പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം കടയിരുപ്പ് കമ്മ്യൂണി​റ്റി ഹാളിനു സമീപമുള്ള വളവിൽ ഉണ്ടായ അപകടത്തെത്തുടർന്നാണ് റോഡിലെ സുരക്ഷാവീഴ്ച്ചയെപറ്റിയുള്ള വിഷയം വീണ്ടും ചർച്ചയായത്. റോഡിന്റെ പുനർനിർമ്മാണ സമയത്ത് സ്വീകരിക്കേണ്ട മുൻകരുതൽ സംവിധാനങ്ങൾ നടപ്പാക്കാത്തതുമൂലം നിരന്തരമായി ഇവിടെ അപകടങ്ങൾ പതിവായിരിന്നു. ഇതേതുടർന്നുണ്ടായ പ്രതിഷേധങ്ങളെ തുടർന്നാണ് മുന്നറിയിപ്പ് ദിശാസൂചക ബോർഡുകൾ സ്ഥാപിക്കുവാൻ തയ്യാറായാത്. ട്രാഫിക് സേഫ്റ്റി വർക്കിൽപ്പെടുത്തിയാണ് ഇപ്പോഴത്തെ സുരഷാമുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചത്. റോഡിലെ അപകടക്കുഴികൾ നികത്താനുള്ള നടപടിക്രമങ്ങൾ സ്വീകിരിച്ചിട്ടുണ്ട്. തുടർച്ചയായ മഴകാരണം തടസപെട്ടുകിടക്കുന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.