മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ. ടി.ടി.ഐയിൽ 2021-22 അദ്ധ്യായന വർഷത്തിൽ എൽ.പി.എസ്.എ, യു.പി.എസ്.എ തസ്തികയിൽ ഓരോ ഒഴിവുകളും പാർട്ട് ടൈം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലും ഒരു ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 2ന് രാവിലെ 10.30ന് നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.