mariyama-benny
മുളന്തുരുത്തി പഞ്ചായത്തിലെ വിദ്യാലയങ്ങൾക്കുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി വിതരണം ചെയ്യുന്നു.

മുളന്തുരുത്തി: പഞ്ചായത്ത് പ്രദേശത്തെ വിദ്യാലയങ്ങൾക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണംചെയ്തു. സാനിറ്റൈസർ, തെർമൽ സ്കാനർ, മാസ്കുകൾ തുടങ്ങിയവയാണ് നൽകിയത്. ആപ്റ്റീവ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ സമാഹരിച്ച സാധനങ്ങളുടെ വിതരണം മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെഞ്ചി കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു. കമ്പനി എച്ച് .ആർ മാനേജർ മനോജ്കുമാർ, മാനേജർമാരായ ജോബി, സുബ്രഹ്മണ്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനീഷ് ഷാജി തുടങ്ങിയവർ സംസാരിച്ചു.