ആലുവ: കോൺഗ്രസ് കളമശേരി ബ്ളോക്ക് ജനറൽ സെക്രട്ടറി കടുങ്ങല്ലൂർ കയിന്റിക്കര പതുവന അബ്ദുൾ ഖാദർ (ചമയം അബ്ദു - 69) നിര്യാതനായി. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം, ഏലൂക്കര സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മുനീറ (പറമ്പയം മനാടത്ത് കുടുംബാംഗം). മക്കൾ: അലി മുഹ്‌സിൻ (ബിസിനസ്), അബ്ദുള്ള സയാനി (ദുബായ്), മറിയം (ഹെഡ്ജ് ബിസിനസ് സ്‌കൂൾ). മരുമകൾ: ആദില.