ആലുവ: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റിഇന്ന് പ്രിയദർശനി ജ്യോതിപ്രയാണ പദയാത്ര സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് എടത്തല കോമ്പാറയിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊടികുത്തുമല, കൊച്ചിൻബാങ്ക് കവല, എടയപ്പുറം, തോട്ടുമുഖം, ആലുവ പമ്പ് കവല, പാലസ് റോഡ്, ബാങ്ക് കവല, മാർക്കറ്റ് റോഡ്, ആശുപത്രി കവല വഴി റെയിൽവേ സ്റ്റേഷന് സമീപം സമാപിക്കും. സമാപനസമ്മേളനം മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യും. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് തോപ്പിൽ അബു പദയാത്ര നയിക്കും.
 കുഴിവേലിപ്പടി കോൺഗ്രസ് ചാരിറ്റി കെയർ മഹിളാവിഭാഗം ഇന്ദിരാജി അനുസ്മരണം സംഘടിപ്പിക്കും. ഇന്ന് രാവിലെ എട്ടിന് പഞ്ചായത്ത് റോഡ് കവലയിൽ പുഷ്പാർച്ചന, അനുസ്മരണയോഗം, 101 നിർദ്ധന കുടുംബങ്ങളിലെ കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള സ്‌കൂൾ ബാഗ് കെട്ടുകൾ ഏറ്റുവാങ്ങൽ എന്നിവ നടക്കും. വൈകിട്ട് ആറുമുതൽ വാട്ട്‌സ് ആപ്പ് വഴി വിദ്യാർത്ഥികൾക്കായി ഇന്ദിരാ അനുസ്മരണ പ്രഭാഷണ മത്സരം നടക്കുമെന്ന് കൺവീനർ ബിന്ദു അറിയിച്ചു.