ആലുവ: 21നും 65 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന 50,000 മുതൽ പത്തുലക്ഷം രൂപ വരെ 25 ശതമാനം വരെ സബ്‌സിഡി നിരക്കിൽ സ്വയം തൊഴിൽ വായ്പ നൽകുന്നു. വിശദ വിവരങ്ങൾക്ക് ആലുവ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2631240.