sp-karthik
റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് വിരമിക്കുന്ന ടി.എം. മേരിക്ക് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഉപഹാരം നൽകുന്നു

ആലുവ: റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തുനിന്ന് വിരമിക്കുന്ന ടി.എം. മേരിക്ക് യാത്രഅയപ്പ് നൽകി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഉപഹാരം നൽകി. എ.എസ്.പി അനൂജ് പൽവാൽ, എ.ഡി.എസ്.പി കെ. ലാൽജി, ഇ. പ്രീതി, സി.എം. പത്രോസ്, വിനോദ് പി. മാത്യു, ബീനാ റാണി, ഷൈജു തോമസ്, പി.വി. രതീഷ്, കെ.കെ. ജെറോം തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.