കോതമംഗലം: സി.പി.എം കവളങ്ങാട് ഏരിയ സമ്മേളനം ഇന്നലെ രാവിലെ പത്തിന് അസീസ് റാവൂത്തർ നഗറിൽ ആരംഭിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.ടി. അബ്രഹാം പതാക ഉയർത്തി. എ.സി.അംഗങ്ങളായ അഡ്വ.എ.എ.അൻഷാദ് രക്ത സാക്ഷി പ്രമേയവും പി.എം. ശശികുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഷിബു പടപ്പറമ്പത്ത് സ്വാഗതം പറഞ്ഞു. കെ. ബി മുഹമ്മദ് കൺവീനറും കെ.ടി.അബ്രാഹാം,എ.വി സുരേഷ്,സോമ പുരുഷോത്തമൻ എന്നിവരടങ്ങുന്ന പ്രസീഡിയം നിയന്ത്രിച്ചു. ഷിബു പടപറമ്പത്ത് കൺവീനറും കെ.പി.ജയിംസ്, നിർമ്മല മോഹനൻ,എ.ആർ അനി എന്നിവർ പ്രമേയ കമ്മിറ്റിയും മനോജ് നാരായണൻ കൺവീനറും കെ.ഇ ജോയി,അഭിലാഷ് രാജ് എന്നിവരടങ്ങുന്ന മിനിസ്ട്ട് കമ്മിറ്റിയും എ.എ അൻഷാദ് കൺവീനറായി ഷിജോ അബ്രഹാം,എ.കെ സിജു എന്നിവർ ക്രഡൻഷ്യനും നിയന്ത്രിച്ചു.ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.പി പത്രോസ്, എം.സി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം പി. എൻ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.