പറവൂർ: വടക്കേക്കര തുരുത്തിപ്പുറം ഗവ. എസ്.എൻ.വി.എൽ.പി സ്കൂളിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, സന്തോഷ്, ബാബു തമ്പുരാട്ടി, ബീന രത്നൻ, ടി.എ. ഷാരി, റിയ ജിജോ, ഷീലിയ എ. സാം, അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എയുടെ ആസ്തിവികസന സ്കീമിൽ ഉൾപ്പെടുത്തി 59 ലക്ഷംരൂപ ചെലവിലാണ് കെട്ടിടംനിർമ്മിച്ചത്.